വേങ്ങര: ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ കൺവെൻഷൻ വേങ്ങര പോലിസ് സബ് ഇൻസ്പെക്ടർ ബിജു ടി.ഡി ഉദ്ഘാടനം ചെയ്തു.
അന്തേ വാസികളെ സംരക്ഷിക്കുന്നതോട് കൂടി തന്നെ സംഘടന നടത്തുന്ന ലഹരിക്കെതിരെയുള്ള പോരാട്ടവും സമൂഹത്തിന് നൽകുന്ന വിലമതിക്കാനാകാത്ത സേവനമാണന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ധേഹം പറഞ്ഞു.
പി വി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. അസൈനാർ ഊരകം, ഇ. സത്യൻ, ടി മുഹമ്മദ് റാഫി, കെ ടി അബ്ദുൾ മജീദ്, ലൈല രാമനാട്ടുകര, മൈമൂന എ ൻ ടി , വേലായുധൻ എം പി ,ശ്രീ കുമാർ പി ,സുനിത സി, സലീന പി, എ ഗഫൂർ, കെ. ടി അലവി ,ജമീല സി ,എം ബിന്ദു, ശിവ രാമൻ കെ, നൗഫൽ പി, അജീഷ് കെ ,സൗദ കെ, മോഹൻ രാജ് കെ , സുബൈദ എ, ഹരിദാസൻ യു , പ്രസീത കെ തുടങ്ങിയവർ സംസാരിച്ചു.