വേങ്ങര: പീസ് പബ്ലിക് സ്കൂളിൽ വർഷങ്ങളോളം ആയയായി സേവനം ചെയ്യുന്ന ജീവനക്കാരിയുടെ ഭർത്താവിന്റെ ചികിത്സ ചിലവിലേക്ക് പീസ് വേങ്ങര വിദ്യാർത്ഥികൾ അര ലക്ഷത്തിൽ പരം രൂപ ( 61000/-) സ്വരൂപിച്ച് നൽകി മാതൃകയായി.
ചികിത്സയുടെ ഭാരിച്ച ചിലവുകൾ ആ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറത്താണ്. ഇതിനായി സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ്, കുട്ടികൾ, രക്ഷിതാക്കൾ എല്ലാവരും ഒത്തുചേർന്ന് ധന സമാഹാരണം നടത്തിയത്തിൻ്റെ ഭാഗമായി ലഭിച്ച ധന സഹായം സ്കൂൾ ഹെഡ് ഗേൾ നിത ഉമ്മത്തിന്റെ നേതൃത്വത്തിൽ കൈമാറി.
മഹത്തായ ഈ പുണ്യ കർമ്മത്തിൽ പങ്കാളികളായി തങ്ങളുടെ ധാർമിക മൂല്യം ഉയർത്തി പിടിച്ച ഓരോ പീസ് കുടുംബാംഗങ്ങളെയും സ്കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം അഭിനന്ദിച്ചു.
സ്കൂൾ മാനേജിങ് ട്രസ്റ്റി കെ വി അലസ്സൻ കുട്ടി, വൈസ് പ്രിൻസിപ്പൽ ഫബീല സി കെ, സെക്ഷൻ കോർഡിനേറ്റർ മാരായ ഷൈജു, റഫീദ, ഫസീല, ജിഷ, റാബിയ എന്നിവർ സന്നിഹിതരായി.