മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ സാംസ്കാരിക വേദി 2024 പുരസ്കാരം നിസാർ വേങ്ങരക്ക് നൽകി ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ ബാലു കീരിയത്താണ് പുരസ്കാരം സമ്മാനിച്ചത്.
കുട്ടികളുടെ ഒട്ടേറെ കാർട്ടൂൺ സിനിമ സംവിധാനത്തിനും കൂടാതെ സിനിമ,ഷോർട്ട് ഫിലിം, ടെലിഫിലിം എന്നിവയിലെ അഭിനയത്തെയും മുൻനിർത്തിയാണ് നിസാർ വേങ്ങരക്ക് പുരസ്കാരം നൽകിയത്.
പ്രേംനസീർ സാംസ്കാരിക വേദിയുടെ രക്ഷാധികാരി ആർ തങ്കരാജ്, എം സി ഗോപാലകൃഷ്ണൻ, രാജൻ തടയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.