വേങ്ങര: മിനി കാപ്പിൽ ഖിദ്മത്തുൽ ഇസ്‌ലാം മദ്രസ കമ്മറ്റിയും ഖിദ്മത്തുൽ ബയാൻ സമാജവും ചേർന്ന് നടത്തിയ ഖിദ്മ ഏകദിന ക്യാമ്പ് അതി വിപുലമായി സമാപിച്ചു. രാവിലെ എട്ടു മണിക്ക് തുടങ്ങി വൈകുന്നേരം ആറു മണിവരെ നീണ്ടു നിന്ന വിവിധ ഇനം സെഷൻ പരുപാടിയിൽ പല നേതാക്കളും സംഗമിച്ചു.
മലപ്പുറം ട്രോമോ കെയർ ട്രൈനർ ഹനീഫ നീരോൽപാലം ട്രെയിനിങ് ക്ലാസ്സ് നടത്തിയ വേദി വേങ്ങര സബ് ഇൻസ്‌പെക്ടർ ബിജു റ്റിടി ഉദ്ഘാടനം നിർവഹിച്ചു
മഹല്ല് സെക്രട്ടറി അബൂബക്കർ മറ്റു കമ്മറ്റി പ്രമുഖർ സദർ മുഅല്ലിം ശരീഫ് സഖാഫി മദ്രസസ്റ്റാഫുകൾ ഇർഷാദ് ഫാളിലി വേങ്ങര, അബ്ബാസ് മുസ്‌ലിയാർ വേങ്ങര, ഷഫീഖ് സഖാഫി വേങ്ങര, കരീം സഖാഫി വേങ്ങര
കരീം ഹാജി കാരത്തോട് എന്നിവർ പ്രസംഗിച്ചു.
വിവിധ കലാ കായിക പരുപാടികളോടെ ക്യാമ്പ് സമാപിച്ചു.