അടിപ്പാതയ്ക്കായി രണ്ടത്താണിയിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു

കോട്ടയ്ക്കൽ: രണ്ടത്താണി ടൗണിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് എൻ.എച്ച്.ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ നടന്ന ഉപരോധസമരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സമരക്കാർ റോഡിൽ കുത്തിയിരുന്ന് സമരമാരംഭിച്ചതോടെ ദേശീയപാതയിൽ ഗതാഗതം മുടങ്ങി. 

ആക്‌ഷൻ കൗൺസിൽ പ്രതിനിധി പള്ളിമാലിൽ മുഹമ്മദലി സമരത്തിന്റെ ലക്ഷ്യം വിശദീകരിച്ചു. സമരക്കാരോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതോടെ പോലീസും ആക്‌ഷൻ കൗൺസിൽ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ബലംപ്രയോഗിച്ച് സമരക്കാരെ പോലീസ് ബസ്സിലേക്കു മാറ്റി. തുടർന്ന് പോലീസും സമരക്കാരും തമ്മിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ബസ്സിൽക്കയറ്റിയ സമരക്കാരെ ഇറക്കിവിട്ട് സമരം അവസാനിപ്പിച്ചു.

വിഷയത്തിൽ തിങ്കളാഴ്ച ഹൈക്കോടതിയിൽനിന്നുണ്ടാകുന്ന വിധിക്കനുസരിച്ച് ഭാവിപരിപാടികൾ തീരുമാനിക്കുമെന്ന് സമരക്കാർ പറഞ്ഞു. സമരത്തെത്തുടർന്ന് പതിനഞ്ചുമിനിറ്റിലേറെ ഗതാഗതം സ്തംഭിച്ചു.

മാറാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, വാർഡംഗങ്ങളായ കെ.പി. ഷരീഫ ബഷീർ, ഷംല ബഷീർ, എ.പി. ജാഫറലി, ടി.പി. സജ്‌ന, കല്പകഞ്ചേരി പഞ്ചായത്തംഗങ്ങളായ ഷെമീർ കാലൊടി, സാബിറ എടത്തടത്തിൽ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കല്ലൻ ഹസ്സൻ, സി. അബ്ദുറസാഖ്, ഫാസിൽ മൂർക്കത്ത്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ.പി. രമേഷ്, കെ.പി.നാരായണൻ, സുധീർബാബു, എ.പി. ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.

ബുധനാഴ്ച വൈകീട്ട് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സൂചനാസമരം നടന്നിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}