ആവേശമായി കുട്ടികളുടെ കൊയ്തുത്സവം

പറപ്പൂർ: ഐ യു ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആട്ടിരിപ്പാടത്ത് ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ആവേശമായി. സ്കൂളിലെ കാർഷിക ക്ലബ്ബ് നടപ്പാക്കുന്ന "ഞാറും ചോറും" പദ്ധതിയുടെ ഭാഗമായാണ് കൃഷി ഇറക്കിയത്.
പദ്ധതിയുടെ ഭാഗമായ നടീൽ ഉത്സവം ഒക്ടോബർ ഏഴിന്  പി ഉബൈദുള്ള  എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.

120 ദിവസം മൂപ്പുള്ള പൊന്മണി എന്ന നെല്ലിനമാണ് കൃഷിക്കായി ഉപയോഗിച്ചത്.
 കോട്ടക്കൽ കുഴിപ്പുറം ആട്ടീരി പാടത്താണ് നാലര ഏക്കർ സ്ഥലം ലീസിന് എടുത്ത് കൃഷിയിറക്കിയത്. വീരഭദ്രൻ, താഹിറ എന്ന കർഷക തൊഴിലാളികളുടെ പിന്തുണയും ലഭിച്ചു. ഭിന്നശേഷി കുട്ടികൾ അടക്കം സ്കൂൾ കാർഷിക ക്ലബ്ബിലെ 204 കുട്ടികൾ നേരിട്ട് ഈ പദ്ധതിയുടെ ഭാഗമായി. നിലമൊരുക്കൽ, ഞാറു പറിക്കൽ, ഞാറ് നടൽ, കള പറിക്കൽ തുടങ്ങിയ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ക്ലബ് അംഗങ്ങളായ കുട്ടികൾ നേരിട്ട് പങ്കെടുത്തു.

കൊയ്ത്തുൽസവം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. വിളവെടുത്ത നെല്ല് അരിയാക്കി പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിന്റെ ബ്രാൻഡിൽ(ഐ യു ഹാപ്പിറൈസ്) തന്നെ വിപണനം ചെയ്യും.

നെൽകൃഷിയോടൊപ്പം പച്ചക്കറി കൃഷിയും സ്കൂളിൽ നടത്തിവരുന്നു. സൂര്യകാന്തി കൃഷി, തേനീച്ച കൃഷി, മത്സ്യം വളർത്തൽ, അലങ്കാരച്ചെടികൾ, തുടങ്ങിയവ സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളാണെന്ന് എച്ച്.എം മമ്മു മാസ്റ്റർ പറഞ്ഞു. 

പറപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട്  അംജദ ജാസ്മിൻ, വാർഡ് മെമ്പർമാരായ വി.സലീമ ടീച്ചർ, സി.കബീർ,ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത്, മാനേജർ ടി മൊയ്തീൻകുട്ടി ,പ്രിൻസിപ്പൽ ടി അബ്ദുൽ റഷീദ്, ഇ കെ സുബൈർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മരക്കാരുട്ടി ഹാജി, വി മുബാറക്, പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രധാനാധ്യാപകൻ  എ മമ്മു, പി.ടി.എ പ്രസിഡണ്ട് സി ടി സലീം, എസ് എം സി ചെയർമാൻ  ഹംസ തോപ്പിൽ, എം.ടി.എ പ്രസിഡൻറ് പി.സമീറ,പിടിഎ വൈസ് പ്രസിഡണ്ട് മാരായ  സുൽഫിക്കർ അലി,ഷാഹുൽ ഹമീദ്,ഡെപ്യൂട്ടി എച്ച് എം  പി മുഹമ്മദ് അഷ്റഫ്, സ്കൂൾ കാർഷിക ക്ലബ്ബിന് നേതൃത്വം നൽകുന്ന അധ്യാപകരായ ടി പി മുഹമ്മദ് കുട്ടി, ഒ.പി.അയ്യൂബ്, കെ  ബഷീർ, എ സലിം, സുനീറ ടീച്ചർ, ആയിഷ ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}