എൻ ടി ബാപ്പുട്ടി സ്മാരക മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ബസ് സ്റ്റാന്റിൽ ഗ്രാമപഞ്ചായത്ത് എൻ.ടി മുഹമ്മദലി (ബാപ്പുട്ടി) സ്മാരക മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം പി കെ കുഞ്ഞാലികുട്ടി എം എൽ എ നിർവ്വഹിച്ചു.

വേങ്ങര ബസ്റ്റാൻ്റിലെ കുരിക്കൾ സ്മാരക ഗ്രന്ഥശാല സാംസ്കാരിക നിലയത്തിൻ്റെ മുകൾ നിലയിൽ 20 ലക്ഷം രൂപ ചിലവിൽ നവീകരിച്ച അൻപതോളം പേർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് മിനി കോൺഫറൻസ് ഹാൾ.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, പി കെ അസുലു,
എ കെ നസീർ, പറമ്പിൽ അബ്ദുൽ ഖാദർ, രാധാകൃഷ്ണൻ മാസ്റ്റർ കൊല്ലിരി, വി. ശിവദാസൻ
പുഷ്പാംഗതൻ, അസീസ് ഹാജി. പി,വേങ്ങര ഗ്രാമ പഞ്ചായത്ത്സെക്രട്ടറി ഇൻചാർജ്ജ് ഷൺമുഖൻ കെ.എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}