പരിപ്പിൽപാറ യുവജന സംഘം വയോസൗഹൃദ സ്നേഹ സംഗമം സംഘടിപ്പിച്ചു

വേങ്ങര: വലിയോറ പ്രദേശത്തെ മുതിർന്ന പൗരൻമാർക്ക് വിശ്രമ കേന്ദ്രം, കല, കായിക സാംസ്കാരിക വിനോദ പരിപാടികൾ സംഘടിപ്പിക്കുക,
അവരുടെ മാനസിക
ഉല്ലാസങ്ങൾക്ക് കൂടുതൽ പ്രാധാന്യം
നൽകികൊണ്ട് പരിപ്പിൽപാറ യുവജന സംഘത്തിത്തിന്റെ കീഴിൽ ജനപ്രധിനികളുടെ സഹകരണത്തോടെ
വയോ സൗഹൃദ പദ്ധതി
രൂപീകരിക്കുന്നതിന്റെ ഭാഗമായി
പ്രദേശത്തെ മുതിർന്ന പൗരന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് സ്നേഹ സംഗമം
സംഘടിപ്പിച്ചു. 

വലിയോറ പരപ്പിൽപാറയിൽ ചേർന്ന വയോ സൗഹൃദസംഗമം വേങ്ങര ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുഹ്ജാബി ഇബ്രാഹിം ഉദ്ഘാടനംചെയ്തു.

സഹീർ അബ്ബാസ് നടക്കൽ അധ്യക്ഷതവഹിച്ചു. കുറുക്കൻ മുഹമ്മദ്, ആസ്യാ മുഹമ്മദ്, എ.കെ. നഫീസ, എ.കെ.എ. നസീർ, കെ. ഗംഗാധരൻ, ഹാരിസ് മാളിയേക്കൽ, സരോജിനി, ഉമ്മർ കൈപ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}