സേവന സന്നദ്ധരായി ഐ ആർ ഡബ്ല്യൂ പ്രവർത്തകർ തറയിൽ മണ്ണ് നിറച്ചു

വേങ്ങര: വേങ്ങര പഞ്ചായത്ത് 4-ാം വാർഡിലെ മാടൻചിന പ്രദേശത്ത് ലൈഫ് മിഷനിൽ ലഭിച്ച വീടിന്റെ തറ ഐ ആർ ഡബ്ല്യൂ വേങ്ങര ഗ്രൂപ്പ് വളണ്ടിയർമാർ മണ്ണ് നിറച്ച് കൊടുത്തു.

ഗ്രൂപ്പ് ലീഡർ അബ്ദുറഹ്മാൻ മാസ്റ്റർ സേവന പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ സോളിഡാരിറ്റി പ്രവർത്തകരുടെ സഹകരണം സേവന പ്രവർത്തനത്തിന് ഉണ്ടായിരുന്നു. 

കബീർ സാഹിബ്, നസീർ മാസ്റ്റർ, ഷംസുദ്ധീൻ, ഷറഫുദ്ദീൻ, അൻസാർ, വാസിൽ, അസ്കറലി എന്നിവർ നേതൃത്വം നൽകി.

രാവിലെ 7.15 ന് ആരംഭിച്ച സേവന പ്രവർത്തനം 10.15 വരെ നീണ്ട് നിന്നു. സെക്രട്ടറി അലിഅക്ബർ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}