പറപ്പൂർ ഐ യു എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ പറപ്പൂർ പാലിയേറ്റീവിന് ധന സഹായം കൈമാറി

പറപ്പൂർ: പറപ്പൂർ ഐ യു എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, ഡെപ്യൂട്ടി എച്ച്.എം പി.എം അഷ്റഫ്, അൺ എയ്ഡഡ് പ്രിൻസിപ്പാൾ ഇ കെ സുബൈർ എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ & പാലിയേറ്റീവ് പ്രസിഡന്റ്‌ സി. അയമുതുമാസ്റ്റർക്ക് കൈമാറി.

ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ മജീദ് മാസ്റ്റർ നല്ലൂർ, മുഹമ്മദ് മാസ്റ്റർ എന്നിവരും, പി.ടി എ ഭാരവാഹികളായ സുൾഫീക്കർ, എം.കെ ഷാഹുൽ ഹമീദ്,സ്കൂൾ പ്രതിനിധികളായി അസീസ് മാസ്റ്റർ, അൻവർ മാസ്റ്റർ, അതീഖ് മാസ്റ്റർ, വിനോദ് മാസ്റ്റർ, ക്ലാസ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}