വേങ്ങര ബസ് സ്റ്റാന്റിൽ ഹൈടെക് ബസ് കാത്തിരിപ്പുകേന്ദ്രം വരുന്നു

വേങ്ങര: വേങ്ങര ബസ്‌സ്റ്റാനൻഡിൽ ഹൈടെക് രീതിയിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നു.

നിലവിലുള്ള സീതി ഹാജി സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിക്കുന്നത്. താഴെ മൂന്ന് വാണിജ്യ മുറികളും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ വിശ്രമമുറികളും മുകളിൽ വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കാവുന്ന അഞ്ചു മുറികളുമാണ് വിഭാവനംചെയ്യുന്നത്.

വേങ്ങര ഗ്രാമപ്പഞ്ചായത്ത് 70 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}