അയൽക്കൂട്ടം സംഗമം നവ്യാനുഭവമായി

പാക്കടപുറായ: "സുസ്ഥിര വികസനത്തിന് 
അയൽ കൂട്ടപെരുമ" എന്ന തലക്കെട്ടിൽ ഇൻഫാക് - കേരള നടത്തിവരുന്ന ദശവാർഷികാകോശപരിപാടികളുടെ ഭാഗമായി                        സഹായി വെൽഫെയർ സൊസൈറ്റി
പാക്കടപ്പുറായ സംഘടിപ്പിച്ച                                                                     സംഗമം അയൽ കൂട്ടം ഫെസ്റ്റ് 2k24 ജനപങ്കാളിത്തം കൊണ്ടും സഘാടനമികവുകൊണ്ടും ശ്രേദ്ധേയമായി.

ഫെസ്റ്റിന്റെ ഭാഗമായി രണ്ട് മാസത്തോളമായി നടത്തിവന്ന അയാൽക്കൂട്ടം അംഗങ്ങൾക്ക് വേണ്ടിയുള്ള സാഹിത്യ രചന മത്സരങ്ങളുടെ സമാപനം കൂടിയായിരുന്നു ഫെസ്റ്റ്.

സമൂഹത്തിലെ സമ്പത്തിക ചൂഷണങ്ങളെ ഇല്ലായ്മ ചെയ്യാനും, ജാതി മത രാഷ്ട്രീയ വിവേജനങ്ങളില്ലാതെ സമൂഹത്തെ പരസ്പര സഹകരണങ്ങളിലൂടെ ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരം പലിശ രഹിത കൂട്ടായ്മകൾ വലിയ മാതൃകയാണ് എന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ജനാബ് വി പി ഷൌക്കത്തലി പറഞ്ഞു.

വൈകുന്നേരം 5 മണിക്ക് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഫെസ്റ്റ് ഉൽഘാടനം ചെയ്തു. ഏഷ്യാനെറ്റ്‌, കൈരളി ടീവി ഫൈയിം മെഹ്റിൻ നയിച്ച ഗാനമേള, സംഗീത ശില്പം, മൈയിം, ഒപ്പന, കോൽക്കളി എന്നീ കലാരൂപങ്ങൾ പരിപാടിക്ക് മികവേകി. അയൽക്കൂട്ടം സംരംഭങ്ങളുടെ പഴയതും-പുതിയതുമായ ഭാരവാഹികളായ VT അബ്ദു റഹ്മാൻ മൗലവി, VT ജബ്ബാർ മൗലവി, PP മൊയ്‌തീൻ കുട്ടി മാസ്റ്റർ, PP അഹ്മദ് കുട്ടി, MN മുഹമ്മദ്‌, PP കുഞ്ഞാലി മാസ്റ്റർ, അബ്ദുൽ കരീം സി എന്നിവരെ ആദരിച്ചു. വ്യത്യസ്ത സാഹിത്യ രചന മത്സരങ്ങളിൽ വിജയികളായ 70 ഓളം പ്രതിഭകളെ അനുമോദിച്ചു. VT മൊയ്‌ദീൻ കുട്ടി, ഹന ബത്തൂൽ, ഹംദ ഫസൽ എന്നിവർ പരിപാടി നിയന്ത്രിച്ചു അഹ്മദ് ഫസൽ സ്വാഗതവും ഫെസ്റ്റ് ജനറൽ കൺവീനർ പി പി കുഞ്ഞാലി മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}