വേങ്ങര: ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപെടുത്തി വീട്ടു വളപ്പിലെ കൃഷിക്ക് കിഴങ്ങു വർഗ്ഗ കിറ്റ് വിതരണം ചെയ്തു.
വേങ്ങര ഗ്രമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ വാർഡിൽ വിതരണോദ്ഘാടാനം നടത്തി.
വനിതകൾ ഗുണഭോക്താക്കളായ ഇടവിള കിറ്റ് പദ്ധതിയിൽ ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങൾ അടങ്ങിയ കിറ്റ് പൂർണ്ണമായും സൗജന്യമായിട്ടാണ് വിതരണം ചെയ്തത്.
എ.വി മൊയ്തു ഹാജി, ഹൈദ്രസ് കെ.കെ, ഫക്രുദ്ധീൻ കെ കെ, ചാർളി ചാക്കോ, അയ്യൂബ് പി വി, സിയാദ് സി കെ, ശിഹാബ് കെ കെ, ഷംസു പി വി, ഇല്യാസ് കെ ടി, അമീൻ ടി കെ, സൈനുദ്ദീൻ പി വി തുടങ്ങിയവരും വിതരണത്തിന്റെ ഭഗമായി.