ഊരകം: റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ഊരകവും നെഹ്‌റു യുവ കേന്ദ്ര മലപ്പുറം ബ്ലഡ് ഡോണേഴ്സ് കേരളയും സംയുക്തമായി അൽമാസ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഊരകം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ അബുബക്കർ സിദ്ധീഖ്, NYV വോളിന്റീർമാരായ അസ്‌ലം, രഞ്ജിത്ത് എന്നിവരും ബി ഡി കെ കോർഡിനേറ്റർമാരായ അജ്മൽ വലിയോറ, ജുനൈദ് പി കെ, സുജിത്ര ടീച്ചർ എന്നിവരും അൽമാസ് ഹോസ്പിറ്റൽ ഡോക്ടർ വലീദ് എന്നിവരും ക്ലബ് ഭാരവാഹികളായ സുഫിയാൻ, ഷാഫി എ പി, കുഞ്ഞിമുഹമ്മദ് എം, അർഷാദ് മണ്ണിശ്ശേരി, ഷംനാദ് പി കെ, മുഹമ്മദ് മോൻ കെ, ഷാനിദ് പി കെ എന്നിവരും സംസാരിച്ചു. നുറിൽ പരം ആളുകൾ പങ്കടുത്ത ക്യാമ്പിൽ 40 ആളുകൾ രക്തദാനം ചെയ്തു.