പറപ്പൂർ: കെ ടി പി ചാരിറ്റബിൾ സൊസൈറ്റി കോട്ടപ്പറമ്പും ഹൗസ് സർജൻസ് അസോസിയേഷൻ & വി പി എസ് വി ആയൂർവ്വേദ കോളേജ് കോട്ടക്കലും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കോട്ടപ്പറമ്പിൽ വെച്ച് നടത്തി.
കെ ടി പി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എ ഒ ഷുക്കൂർ, ജോ:സെക്രട്ടറി കെ വേലായുധൻ, ട്രഷറർ എം പി നിസാം, വൈസ് പ്രസിഡന്റ് ഇ കെ മുജീബ്, ജോ: കുറഞ്ഞമ്മു ഹാജി, സി ഹസൈൻ, സി കെ നാസർ എന്നിവർ നേതൃത്വം നൽകി. മറ്റു മെമ്പർമാരും പങ്കെടുത്തു.
ആയൂർവേദ കോളേജിലെ
ഡോ: മുഖേഷ് ഇ, ഡോ: ജിദേഷ് എം, ഡോ:സുനിത പി വി, ഹൗസ് സർജൻസ് അസോസിയേഷൻ
പ്രവർത്തകരും ഇരുനൂറോളം
രോഗികളെ പരിശോദിച്ച് മരുന്ന്
നൽകി.