മലപ്പുറം: "ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം" എന്ന ശീർഷകത്തിൽ എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളിൽ നടക്കുന്ന ഗ്രാമസഭക്ക് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി. നിലമ്പൂർ സോണിലെ മമ്പാട് - പുള്ളിപ്പാടം യൂണിറ്റിൽ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ഈസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി ടി.സിദ്ദീഖ് സഖാഫി നിർവ്വഹിച്ചു. സോൺ പ്രസിഡന്റ് അബ്ദുന്നാസർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം കെ.പി.ശമീർ കുറുപ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.സോൺ ഓർഗനൈസേഷൻ സെക്രട്ടറി ഐ.എം.അഷ്റഫ്, സാദത്ത് മമ്പാട്, കെ.നൗഷാദ് ഹാജി, സിദ്ധീഖ്.പി.കെ, യൂസഫ്.പി.ടി, ഹസ്‌ക്കർ അലി.കെ, അബ്ദുല്ല.കെ തുടങ്ങിയവർ സംസാരിച്ചു.