പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തുടരുമെന്നും കൂടുതല്‍ താഴോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനമാണ് ബജറ്റെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തുടരുമെന്നും കൂടുതല്‍ താഴോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനമാണ് ബജറ്റെന്ന് പ്രതിപക്ഷ ഉപനോതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ തവണത്തേതും പോലും ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ വലിയ കൈയടിയൊന്നും ഉണ്ടായില്ല.

നിലവിലെ ദയനീയ സാമ്പത്തിക സ്ഥതിയില്‍ ധനമന്ത്രി എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ നിർദേശിക്കുമോയെന്നാണ് എല്ലാവരും നോക്കിയിരുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുണ്ടായത്. മാസങ്ങളായി കുടിശിക നിലനില്‍ക്കുന്ന പദ്ധതികളിലാണ് വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}