തശാവുര്‍ ദഅ് വ സംഗമം സമാപിച്ചു.

കോട്ടക്കല്‍: എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തശാവുര്‍ ദഅ്വ സംഗമം കോട്ടക്കല്‍ വടക്കന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. റമളാന്‍ മാസത്തില്‍ വിവിധ ഘടകങ്ങളില്‍ നടക്കുന്ന എലൈറ്റ് കോണ്‍ഫറന്‍സ്, തന്‍സീലുല്‍ ഖുര്‍ആന്‍, സ്നേഹക്കൂട്ടം തന്‍സീല്‍,  ഉസ്റതുത്വയ്യിബ, സര്‍ക്കിള്‍ തസ്‌കിയ സംഗമം എന്നീ ദഅ്വ പദ്ധതികളുടെ പഠനവും പരിശീലനവും സംഗമത്തില്‍ നടന്നു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്‌മതുല്ല സഖാഫി എളമരം നേതൃത്വം നല്‍കി. സോണ്‍ ദഅ്വ ഡയറക്ടറേറ്റ്, സര്‍ക്കിള്‍ ദഅ്വ സെക്രട്ടറിമാരാണ് സംഗമത്തില്‍ പങ്കെടുത്തത്. ശിഹാബുദ്ധീന്‍ സഖാഫി പെരുമുക്ക്, ഉസ്മാന്‍ ചെറുശ്ശോല, ഡോ: മുഹമ്മദ് ഫൈള്,  അബ്ദുസ്വമദ് സഅദി തവളംചിന, സലൂബ് സഅദി വേങ്ങര സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}