കൊർദോവ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി രണ്ടാംഘട്ട ലാപ്ടോപ്പ് വിതരണം ചെയ്തു

വേങ്ങര: ലോക സന്നദ്ധ ദിനത്തോടനുബന്ധിച്ച് സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായനാഷണൽ എൻജിഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ വേങ്ങര കൊർദോവ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി  ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം സബ്സിഡിയോടു കൂടി വിദ്യാർത്ഥികൾക്കുള്ള രണ്ടാംഘട്ട ലാപ്ടോപ്പ് വിതരണം ചെയ്തു.

പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കൊർദോവ ചെയർമാൻ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു. 

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. ഖാദർ, മജീദ് മടപ്പള്ളി, എൻ.ടി. മൈമൂന, പറമ്പിൽ ഖാദർ, ടി.വി. ഇഖ്ബാൽ, എൻ. ടി. ശരീഫ്, രാധാകൃഷ്ണൻ മാസ്റ്റർ, സമദ് പാറക്കൽ, ഫൈസൽ മടപ്പള്ളി, പി.കെ. സുബൈർ എന്നിവർ സംബന്ധിച്ചു. 

പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സ്കില്ലുകൾ മാനേജ്മെന്റ് സ്കില്ലുകൾ എന്നിവയിൽ നൈപുണ്യ വികസന  പരിശീലനവും ആറുമാസക്കാലത്തെ ഇന്റേൺഷിപ് പ്രോഗ്രാമും ഉൾപ്പെടുത്തി കൊണ്ടാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പരിപാടി സംഘടിപ്പിച്ചത്. വേങ്ങര പഞ്ചായത്തിലെ പതിനഞ്ചോളം പ്ലസ് ടു ഡിഗ്രി വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}