വേങ്ങര: "ലഹരി മുക്ത കേരളത്തിനായി" എന്ന മുദ്രാവാക്യത്തിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിച്ച "ഉയിർപ്പ്" കലാജാഥയ്ക്ക് വേങ്ങര കുറ്റാളൂർ മലബാർ കോളജിൽ സ്വീകരണം നൽകി. പ്രിൻസിപ്പൽ പി. അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ ആശ എസ്. ബാബു മുഖ്യാതിഥിയായി.
അവളിടം ക്ലബ്ബ് ജില്ലാ കോഡിനേറ്റർ സജിത മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി ലഹരിക്കതിരായ സംഗീതശിൽപം നാടകം നിർത്താവിഷ്കാരം തുടങ്ങിയ കലാപ്രകടനങ്ങളും നടന്നു.
ചടങ്ങിൽ കോളജ് ഡയറക്ടർ പി. നിയാസ് വാഫി,
യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ സിദ്ദീഖ്, യൂണിയൻ ചെയർമാൻ അനസ് പുള്ളാട്ട്, ഹരി എന്നിവർ സംസാരിച്ചു.