വേങ്ങര ടൗണിലെ അനധികൃത കയ്യേറ്റങ്ങൾ പൊളിച്ച് നീക്കൽ തുടരും: ഹൈക്കോടതി സ്റ്റേ നീക്കി

വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റുന്ന പ്രവര്‍ത്തി തുടരും. സ്റ്റേ നടപടികൾ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണിത്. കെട്ടിട ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കഴിഞ്ഞ മൂന്നിന് ഹൈക്കോടതി പ്രവര്‍ത്തി സ്റ്റേ ചെയ്തിരുന്നത്.

മലപ്പുറം - പരപ്പനങ്ങാടി റോഡിൽ വേങ്ങര ടൗൺ ഭാഗത്ത് അനധികൃത നിർമ്മാണങ്ങൾ ഉണ്ടെന്ന് നവകേരള സദസ്സിൽ പരാതി ലഭിച്ചിരുന്നു. ഇത് കൂടാതെ   വേങ്ങര ഗ്രാമ പഞ്ചായത്തിലെ ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റിയും അനധികൃത റോഡിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റാന്‍  തീരുമാനിച്ചിരുന്നു. ഇത്പ്രകാരം മുന്നറിയിപ്പ് നല്‍കിയ ശേഷം  റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയ്യേറ്റങ്ങളും നിർമ്മിതികളും പൊളിച്ചുമാറ്റല്‍ പ്രവർത്തി ഒന്നാം തിയ്യതി ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഹൈക്കോടതി സ്റ്റേചെയ്തത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗംകൂടിയായ തോട്ടശ്ശേരി മൊയ്തീൻ കോയയാണ് കെട്ടിട ഉടമകള്‍ക്കുവേണ്ടി കോടതിയെ സമീപിച്ചിരുന്നത്.

കച്ചേരിപ്പടി മുതല്‍ കുറ്റാളൂര് വരെയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റല്‍ വേങ്ങര ടൗണ്‍ വരയാണ് എത്തിയിരുന്നത്.

അനധികൃത വഴിയോര കച്ചവടം, ഷെഡ്ഡുകള്‍ എന്നിവക്കൊപ്പം സ്വകാര്യ കെട്ടിടങ്ങളിലെക്ക് മെയിന്‍ റോഡില്‍ നിന്നും വാഹനങ്ങള്‍ കയറാനായി നിര്‍മ്മിച്ച അനധികൃത റാമ്പുകളും പൊളിച്ച് നീക്കിതുടങ്ങിയിരുന്നു.   ഏഴ് ദിവസത്തേക്കാണ് പ്രവര്‍ത്തിക്ക് സ്റ്റേ നല്‍കിയിരുന്നത്. സ്റ്റേ നീങ്ങിയതോടെ തുടര്‍ നടപടി ആരംഭിക്കാനൊരുങ്ങുകയാണ് അധികൃതര്‍.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}