വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.
മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2023-2024ല്‍ ബി.ടെക്, എം.ടെക്, എം.ബി.എ, എം.സി.എ, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, എം.ഫില്‍ /പി.എച്ച്.ഡി, ബി.ആര്‍ക്ക്, ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്.സി (ഇലക്ട്രോണിക്സ്) പോളിടെക്നിക് (കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) എന്നീ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷം പ്രവേശനം നേടിയവരും ഇ – ഗ്രാന്റ്സ് സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷിക്കാം.
സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ലാപ്ടോപ്പ് ധനസഹായം ലഭിച്ചവര്‍ ധനസഹായത്തിന് അര്‍ഹരല്ല. വിശദ വിവരങ്ങള്‍ക്ക് സ്ഥാപന മേധാവികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.