മഫ്‌ലഹ് ഉദ്ഘാടനം നാളെ

ശൈഖുനാ റഈസുൽ ഉലമയുടെ മഫ്‌ലഹ് കോളേജ് ഉദ്ഘാടനം നാളെ വൈകുന്നേരം നാല് മണിക്ക് ചെങ്ങാനിയിൽ  ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽതാനുൽ ഉലമ കാന്തപുരം  ഏ പി അബൂബകർ മുസ്ലിയാർ നിർവ്വഹിക്കും, 
തിരുനബി (സ്വ) തങ്ങളുടെ മദീന പള്ളിയിലെ മാതൃകയിൽ സൈനുദ്ദീൻ മഖ്ദൂം പൊന്നാനിയിൽ സമുദ്ധരിച്ച പള്ളി ദർസുകളുടെ തനിമയിൽ പുതുതലമുറക്ക് മത ഭൗതിക പഠനങ്ങൾ പകർന്ന് കൊടുക്കുന്ന സംവിധാനമാണ് മഫ്‌ലഹ്, മലയിൽ ഉണ്ണി മുഹമ്മദ് കുട്ടി മുസ്ല്യാർ, കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ, ബഹ്റുൽ ഉലൂം ഓ.കെ സൈനുദ്ദീൻ കുട്ടി മുസ്ല്യാർ, തുടങ്ങിയ മഹാ പണ്ഡിതരിൽ നിന്ന് ലഭിച്ച ജ്ഞാന പാരമ്പര്യം പുതുതലമുറക്ക് പകരുകയാണിവിടെ, പഠിക്കാനെത്തുന്ന വിദ്ധ്യാർത്ഥികൾ ആദ്യന്തിക വിജയം നേടലാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യം എന്നാണ് മഫ്‌ലഹ് എന്ന പേര് സൂചിപ്പിക്കുന്നത്, സ്കൂൾ എട്ടാം ക്ലാസ് യോഗ്യത നേടിയ കുട്ടികൾക്ക് അഡ്മിഷൻ നൽകി അവരെ എട്ട് കൊല്ലം സ്ഥാപനത്തിൽ താമസിച്ച് പഠിപ്പിച്ച് സ്കൂൾ തലത്തിൽ ഡിഗ്രിയും മതപഠനത്തിൽ മുത്വവ്വൽ പ്രവേശന യോഗ്യതയും സാധ്യമാക്കിക്കൊടുക്കുന്ന വിധത്തിലാണ് മഫ്‌ലഹിൻ്റെ പാഠ്യപദ്ധതി.

സ്ഥാപനത്തിൻ്റെ ഉദ്ഘാടനം റഈസുൽ ഉലമയുടെയും അലി ബാഫഖി തങ്ങളുടെ അനുഗ്രഹീത സാന്നിധ്യത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഏ പി അബുബകർ മുസ്ല്യാർ നിർവഹിക്കും 

കേരളാ ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, ഡോ : ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി, ഡോ : അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം, കൗസർ സഖാഫി പന്നൂര്, അബ്ദുസ്സമദ് സഖാഫി മായനാട് പ്രസംഗിക്കും. 

  ചടങ്ങിൽ സയ്യിദ് പൂകോയ തങ്ങൾ തോട്ടെക്കാട്,സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി കല്ലറക്കൽ,സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്,സയ്യിദ് ശറഫുദ്ദീൻ തങ്ങൾ ചേളാരി,സയ്യിദ് മുഹമ്മദ് തുറാബ് ഫറോക്ക്,മുത്തുകോയ തങ്ങൾ എളങ്കൂർ,സയ്യദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ,സയ്യിദ് സലാഹുദ്ദീൻ തങ്ങൾ കൂരിയാട്,സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുയ്തനൂർ,സീതിക്കോയ തങ്ങൾ നീറ്റിക്കൽ,സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി,സയ്യിദ് ഹബീബ് തങ്ങൾ ജിദ്ദ,സയ്യിദ് ജഹ്ഫർ തുറാബ് പാണക്കാട്,നൂറുദ്ദീൻ ജിഫ്രി അരീതോട്,സയ്യിദ് സൈനുൽ ആബിദ് ജമലുല്ലൈലി ചേളാരി,സയ്യിദ് ബാഖിർ ശിഹാബ് കുറ്റിപ്പുറം,സയ്യിദ് തഖിയുദ്ദീൻ ജീലാനി ആന്ത്രോത്ത്,ഫള്ലുറഹ്മാൻ അഹ്സനി പടിഞ്ഞാറങ്ങാടി,വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി,ഊരകം അബ്ദുറഹ്മാൻ സഖാഫി,അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി,ഓകെ അബ്ദുൽ ഹകീം മുസ്ലിയാർ,ഓകെ അബ്ദുൽ ഗഫൂർ അസ്ഹരി,അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ,കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ,അലവി സഖാഫി കൊളത്തൂർ,കൗസർ സഖാഫി പന്നൂർ,ബാദ്ഷാ സഖാഫി ആലപ്പുഴ,ഫൈസൽ അഹ്സനി ഉളിയിൽ,അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം,ഫൈസൽ അഹ്സനി രണ്ടത്താണി,എംഎൻ കുഞ്ഞിമുഹമ്മദാജി,കുറ്റൂർ അബ്ദുറഹ്മാൻ ഹാജി,നാസർ ഹാജി ഓമച്ചപ്പുഴ,മുഹമ്മദ് ഹാജി വാളക്കുളം,ഇസ്മാഈൽ ഹാജി കടവത്തൂർ,കോയാമു ഹാജി മറ്റത്തൂർ,മുസ്തഫ ഹാജി എരണിക്കൽ പാനൂർ,ശംസുദ്ദീൻ ഹാജി പുലിക്കോട്, ബഷീർ ഹാജി ആട്ടീരി,സിദ്ദീഖ് ഹാജി കൊണ്ടോട്ടി,ബഷീർ മാസ്റ്റർ ചൊല്ലക്കൊടി,ശക്കീർ മാസ്റ്റർ അരിമ്പ്ര,ബാവഹാജി കുണ്ടൂർ,ലത്തീഫ് ഹാജിശകുണ്ടൂർ,ഗഫൂർ ഹാജി ആട്ടീരി,കുരുണിയൻ മോൻതുടങ്ങിയവർ  പങ്കെടുക്കും 
ഉച്ചക്ക് ശേഷം 2 മണിക്ക് ശൈഖുനാ റഈസുൽ ഉലമയുടെ നേതൃത്വത്തിൽ പണ്ഡിത സമ്മേളനം നടക്കും ഫള്ലുറഹ്മാൻ അഹ്സനി ഉദ്ഘാടനവും അഹമ്മദ് അബ്ദുല്ലാ അഹ്സനി വിഷയാവതരണവും നടത്തും. 
മഗ്രിബിന് ശേഷം മഫ്‌ലഹ് സ്വലാത്തിന് റഈസുൽ ഉലമയും കല്ലറക്കൽ തങ്ങളും നേതൃത്വം നൽകും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}