പറപ്പൂർ: പുള്ളാട്ടങ്ങാടി എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക ഹെഡ്മാസ്റ്റർ സി.പി രായിൻ കുട്ടി, പി.ടി എ പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദ്, ലീഡർ ഫാത്തിമഹസ്ന എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ഭാരവാഹികൾക്ക് കൈമാറി.
പാലിയേറ്റീവ് ഭാരവാഹികളായ സി.അയമുതു മാസ്റ്റർ, എൻ.മജീദ് മാസ്റ്റർ, എ.പി മൊയ്തുട്ടി ഹാജി എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ കൂനാരി ആലിക്കുട്ടി ഹാജി, റീന ടീച്ചർ, അബ്ദുറഷീദ് മാസ്റ്റർ, ശരത് മാസ്റ്റർ, ഇസിം നമ്പത്ത് എന്നിവർ സംബന്ധിച്ചു.