കോട്ടക്കല്‍: സമസ്തയുടെത് ആദര്‍ശത്തിലൂന്നിയ പ്രബോധനമാണെന്ന്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ പ്രസിഡന്റ്
ഇ സുലൈമാന്‍ മുസ്ലിയാര്‍.
സ്വാഗതമാട് ബി എന്‍ കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മലപ്പുറം ജില്ലാ പണ്ഡിത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്ത്യ പ്രവാചകർ പഠിപ്പിച്ച വിശ്വാസ ആദര്‍ശങ്ങള്‍ പ്രവാചക അനുചരരെ അനുധാവനം ചെയ്തു വര്‍ത്തമാനകാലത്തെ സമൂഹത്തിന് എത്തിച്ച് കൊടുത്തു സംസ്കൃതരായ സമൂഹത്തെ വാർത്തെടുക്കലാണ് സമസ്തയുടെ ധര്‍മ്മം. യഥാർത്ഥ ഇസ് ലാമിക വിശ്വാസത്തിനെതിരെ നടക്കുന്ന ആശയ വ്യതിയാനവും പൂര്‍വീകരെ തള്ളി മാറ്റുന്ന പുത്തനാശയങ്ങള്‍ക്കെതിരെയും പണ്ഡിതർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഒരു നിലക്കും ഭൗതിക നേട്ടങ്ങള്‍ക്ക് വഴിപ്പെടാത്ത സമാധാന പൂര്‍വ്വ പണ്ഡിത നേതൃത്ത്വമാണ് ഇന്നും സമസ്തയെ നയിക്കുന്നതെന്നും ഈ പാരമ്പര്യം കാത്ത് സൂക്ഷിച്ച സമസ്തയാണ് 100ലെത്തിയതെന്നും പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പറഞു. സമസ്ത കേന്ദ്ര സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വത്തിൻ്റെ ബാധ്യതകൾ എന്ന വിഷയാവതരണം നടത്തി.
പൊൻമള മൊയ്തീൻകുട്ടി ബാഖവി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, താനാളൂർ അബ്ദു മുസ്‌ലിയാർ, എളങ്കൂർമുത്തുക്കോയ തങ്ങൾ, ഒ കെ അബ്ദുറശീദ് മുസ്ലിയാർ, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, കെ പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂർ , അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ
എന്നിവര്‍ പ്രസംഗിച്ചു .
ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂർ വാർഷിക പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടിടി മഹ് മൂദ് ഫൈസി സ്വാഗതവും ഇബ്രാഹിം ബാഖവി മേൽമുറി നന്ദിയും പറഞ്ഞു.