കൊണ്ടോട്ടി: വിജ്ഞാനവും വിനോദവും കോർത്തിണക്കിയ ആകർഷകമായ കാഴ്ചകൾ മുജാഹിദ് സംസ്ഥാനസമ്മേളന നഗരിയിൽ കിഡ്സ് പോർട്ട് പ്രവർത്തനം തുടങ്ങി.
15,000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രത്യേക പവലിയനിൽ നടക്കുന്ന കിഡ്സ് പോർട്ടിൽ അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശം. വിമാനത്താവള മാതൃകയിലാണ് കിഡ്സ് പോർട്ടിലെ ക്രമീകരണങ്ങൾ.
കളികൾ, പ്ലേലാൻഡ്, കിഡ്സ് എക്സ്പോ, എ.ഐ., റോബോട്ടിക്സ് തുടങ്ങി നിരവധി ഇനങ്ങൾ കിഡ്സ് പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇന്റർനാഷണൽ ചിൽഡ്രൻ പീസ് പ്രൈസ് ഫൈനലിസ്റ്റും ഉജ്ജ്വലബാല്യ പുരസ്കാര ജേതാവുമായ ആസിം വെളിമണ്ണ കിഡ്സ് പോർട്ട് ഉദ്ഘാടനംചെയ്തു. ഫാത്തിമ മിൻഹ മുഖ്യാതിഥിയായി എൻ.എം. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
ഫാത്തിമ ഹിബ, നദ നസ്റീൻ, എം.എസ്.എം. ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട, നബീൽ പാലത്ത്, ഷഹീം പാറന്നൂർ എന്നിവർ പ്രസംഗിച്ചു.