വേങ്ങര: ഒരു മാസക്കാലമായി കൂരിയാട് അച്ചനമ്പലം റോഡ് നവീകരണ പ്രവർത്തിക്ക് വേണ്ടി പൂർണ്ണമായും ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
വാഹനങ്ങൾ
മണ്ണിൽ പിലാക്കൽ
മാതാട് കനാൽ റോഡിലൂടെയാണ് പോകുന്നത്..
കനാൽ റോഡിന് ഉൾകൊള്ളാനാവാത്ത രീതിയിൽ വാഹനങ്ങൾ പോകുന്നത് കാരണം റോഡിന്റെ ഇരു വശങ്ങളും തകർന്ന് കൊണ്ടിരിക്കുന്നു.
കനാൽ റോഡ് ഇടിഞ്ഞതിനാൽ വൻ അപകടം പതിയിരിക്കുന്നു. ആയതിനാൽ ഉത്തരവാദിത്വപ്പെട്ട ജന പ്രതിനിധികൾ ഇടപെട്ട് വലിയ ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് വാഹനങ്ങളുടെ അമിത പോക്ക് വരവ് നിയന്ത്രിക്കുകയും തകർന്ന് കൊണ്ടിരിക്കുന്ന കനാലിന്റെ ഇരു വശവും ദ്രുതഗതിയിൽ നവീകരിക്കുകയും കൂരിയാട്, അച്ചനമ്പലം റോഡിന്റെ പ്രവ്യത്തി യുദ്ധ കാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും കൂരിയാട് ബ്രാഞ്ച് എസ് ഡി പി ഐ കമ്മറ്റി ആവശ്യപ്പെട്ടു.
ബ്രാഞ്ച് കമ്മറ്റി യോഗത്തിൽ പ്രസിഡന്റ് ഷറഫുദ്ധീൻ, സെക്രട്ടറി മുജീബ്, ജോ: സെക്രട്ടറി ഷൗക്കത്ത്, ട്രഷറർ നൗഷാദ്, സോഷ്യൽ ഫോറം പ്രതിനിധി ഷാഫി എന്നിവർ പങ്കെടുത്തു.