കൂരിയാട്: അച്ചനമ്പലം കൂരിയാട് പി ഡബ്ല്യൂ ഡി റോഡ് റബ്ബറൈസ്ഡ് ചെയ്യുന്നതിന്റെ ഭാഗമായി ഓവുപാലം പുനർനിർമിക്കുന്നതിൻ്റെ പേരിൽ ഒരു മാസത്തിലതികമായി അടച്ചിട്ടിരിക്കയാണ്. ഇത് ഉടൻ തുറന്ന് നൽകണമെന്ന് സി.പി.ഐ പാക്കടപ്പുറായ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.
ബസ് സർവ്വീസ്, സ്കൂൾ ബസ്സുകൾ, തിരുരങ്ങാടി താലുക്ക് ഓഫീസ്, ഗവ. താലൂക്ക് ആശുപത്രി, സിവിൽ സപ്ലെ ഓഫീസ്, മോട്ടോർ വാഹന ഓഫീസ്, എൻ എച്ച് 66 ലേക്ക് എത്തേണ്ടത് എല്ലാം പ്രസ്തുത റോഡിലൂടെയാണ്. ഇപ്പോൾ ഇടുങ്ങിയ ഒരു റോഡിലൂടെ വേങ്ങര റോഡിലേക്ക് വഴി തിരിച്ച് വിട്ടിരിക്കയാണ്. ഇത്രയും പ്രധാനപ്പെട്ട റോഡ് യാതൊരു ഉത്തവാദിത്വവുമില്ലാതെ അടച്ചിട്ട് ജനങ്ങളെ ബുദ്ദിമുട്ടിക്കുന്നത് പരപ്പനങ്ങാടി പി ഡബ്ല്യൂ ഡി അധികാരികളുടെയും കരാറുകാരൻ്റയും അനാസ്ഥ മൂലമാണ്. ഏറ്റെടുത്ത ജോലി സമയബന്ധിതമായി പുർത്തിയാക്കാൻ സാധിക്കാത്ത കരാറുകാരൻ ബാക്കി വരുന്ന ടാറിംഗ് മറ്റു അനുബന്ധ ജോലികൾ കൃത്യമായി ചെയ്യുമോ എന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. ആവശ്യമെങ്കിൽ കരാറുകാരനെയും അവർക്ക് ഒത്താശ ചെയ്യുന്ന പി ഡബ്ല്യൂ ഡി ഉദ്യാഗസ്ഥരെയും മാറ്റി പ്രാപ്തരായവരെ നിയോഗച്ച് റോഡിൻ്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അനാസ്ഥ തുടരുന്ന പക്ഷം വിഷയം പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിൻ്റെ ശ്രദ്ദയിൽ കൊണ്ടുവരുവാനും ജനകീയ കമ്മറ്റി രുപീകരിച്ച് പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുവാനും തീരുമാനിച്ചു.
സജിത്ത് കെ.കെ. അധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ കൊട്ടെക്കാട്ട് ഉദ്ഘാടനം ചെയ്തു. എ.പി അബൂബക്കർ, ബാബു പാറയിൽ, സുബ്രമണ്യൻ കെ.എസ്, സുനിൽ എൻ പി, രാജൻ സി.പി, ജിജീഷ് എൻ പി എന്നിവർ പ്രസംഗിച്ചു.