കോട്ടക്കൽ: ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനു വേണ്ടി സമാഹരിച്ച തുക സെക്രട്ടറി ടി മൊയ്തിൻ കുട്ടി, മാനേജർ കെ.മൊയ്തീൻ, ഹെഡ്മാസ്റ്റർ കെ സി അബ്ദുസ്സലാം, പ്രിൻസിപ്പാൾ അലി അസ്കർ, സ്കൂൾ ലീഡർ ഹാദി ഇബ്രാഹിം എന്നിവർ ചേർന്ന് പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ സി.അയമുതു മാസ്റ്റർ, എ.പി മൊയ്തുട്ടി ഹാജി, എം.കെ ഷാഹുൽ ഹമീദ് എന്നിവർ ഏറ്റുവാങ്ങി.