പൊൻമണി കൊയ്തെടുത്ത് കർഷകരുടെ കൊയ്ത്തുത്സവം

വേങ്ങര: പൂക്കുളം ബസാറിനു താഴെ സംഘടിപ്പിച്ച കൊയ്ത്തുത്സവം വേങ്ങര ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഹസീനാ ഫസൽ ഉദ്ഘടാനം നിർവഹിച്ചു.

വലിയോറ പാടത്തെ 250ഏക്കർ നെല്ലറയാക്കിയതിന്റെ ആഹ്ലാദത്തിലാണ്‌ വലിയോറപാടം പാടശേഖരസമിതി. വയൽ വരമ്പുകളിലും പാടങ്ങളിലും നെൽക്കൂനകളും ചാക്കുകളും നിറയുന്നതിന്റെ ആരവമാണ്‌.

കർഷകരോടോപ്പം വലിയോറ ഈസ്റ്റ് എ.എം. യു.പി സ്‌കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികളും അങ്കൻവാടിയിലെ കുരുന്നുകളും എത്തി. ഇവർക്ക് അധ്യാപകരും കർഷകരും കൃഷിരീതിയെ കുറിച്ച്പകർന്നുനൽകി.

നാസർ കൈപ്രൻ, കുഞ്ഞി കുട്ടൻ, എകെ കുഞ്ഞു, കുഞ്ഞീൻ കൈപ്രൻ, അബൂബക്കർ ഇ, കുഞ്ഞിമ്മ് കെകെ, മരക്കാർ, പരമേശ്വരൻ കെസി തുടങ്ങിയ കർഷകർ ഇറക്കിയ നെല്ലാണ് ഉത്സവാന്തരീക്ഷത്തിൽ കൊയ്ത്ത് ആരംഭിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹിജാ ഇബ്രാഹിം, വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, പഞ്ചായത്ത് സ്ഥിരസമിതി സാധ്യക്ഷ എം ആരിഫ, അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, എകെ നഫീസ, സിപി കാദർ, എകെ എ നസീർ, രാധാകൃഷ്ണൻ മാസ്റ്റർ, പാടശേഖര സമിതി പ്രസിഡന്റ് പികെ അലവി കുട്ടി, സെക്രട്ടറി ചെള്ളി ബാവ, ബാപ്പു പൂക്കുളം, അസിസ്റ്റൻ കൃഷി ഓഫീസർ സിബി അഗസ്റ്റിൻ, അഗ്രി CRP അംബിക,
അൻവർ മാട്ടിൽ, മുജീബ് വിഎം, നവാസ് ഇ, സുഹൈയിൽ, അജിത കെസി, അങ്കൻവാടി അധ്യാപകരായ ശ്യാമള ടീച്ചർ, ടിവി ബ്ലസി തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}