വേങ്ങര: രണ്ടാം ഘട്ട കർഷക സമരത്തിന്റെ ഭാഗമായി നടന്ന ഗ്രാമീൺ ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കണ്ണമംഗലംവാളക്കുടയിൽ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. തടത്തിൽ പുറായ മഹല്ല് ഖത്തീബ് ഹസൻ ദാരിമി ഉദ്ഘാടനം ചെയ്തു. ഇബ്റാഹീംഹാജി പുള്ളാട്ട് അധ്യക്ഷത വഹിച്ചു. വേലായുധൻ വാളക്കുട മുഖ്യ പ്രഭാഷണം നടത്തി.
പ്രാദേശിക കവിയും കഥാകൃത്തുമായ എ എം ബഷീർ ഐക്യദാർഢ്യകവിത ആലപിച്ചു. കുഞ്ഞിമൊയ്തീൻകുട്ടികാമ്പറൻ,പാമ ങ്ങാടൻമുഹമ്മദ്, അബ്ബാസ് പൂയിൻക്കുന്നത്ത്, പി കെ അലവിക്കുട്ടി,ഫൈസൽ പൂങ്ങാടൻ,റാസിക്പുള്ളാട്ട്,സി കെ ഷരീഫ്, ഫാഇസ്പുള്ളാട്ട്, ഹാഫിസ്ശുഹൈബ്കോങ്ങോട്,നസ്റുദ്ദീൻ പൂങ്ങാടൻ, ഫാസിൽപുളളാട്ട് എന്നിവർ പ്രസംഗിച്ചു.