കോട്ടക്കൽ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസിന്റെ പ്ലാറ്റിനം വര്‍ഷത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ നടക്കുന്ന ഗ്രാമസഭകൾ കോട്ടക്കൽ സോണിൽ തുടങ്ങി. ആട്ടീരിയിൽ നടന്ന പരിപാടിയില്‍ ജില്ലാകമ്മിറ്റി അംഗം കെ പി യൂസുഫ് സഖാഫി കുറ്റാളൂർ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറിയുടെ വീഡിയോ സന്ദേശവും നടന്നു.
യഅ്കൂബ് അഹ്സനി, സയ്യിദ് ഫസൽ തങ്ങൾ, നൗഷാദ് സഖാഫി, ഇസ്ഹാഖ് നിസാമി, ഹമീദ് ഇന്ത്യനൂർ, ഷമീർ ക്ലാരി പുത്തൂർ, അബ്ദുറഹീം ആട്ടീരി തുടങ്ങിയവർ സംബന്ധിച്ചു.
ഇതേ മാതൃകയിൽ സോണിലെ 81 യൂണിറ്റുകളിലും അടുത്ത മാസം എട്ടിന് മുമ്പായി ഗ്രാമസഭകൾ പൂർത്തീകരിക്കും.