കോട്ടക്കലിൽ വെച്ച് ബൈക്കില്‍ നിന്നും വീണ് ടോറസ് ലോറി കാലില്‍ കയറി പരുക്കേറ്റ് ചികില്‍സയിലായിരുന്ന കുറ്റിപ്പുറം കൊളക്കാട് സ്വദേശിനി നഴ്സിംങ് വിദ്യാർഥിനി സിതാര (19) മരണത്തിന് കീഴടങ്ങി.
കൊളക്കാട് മാനുക്കുട്ടി പടി കുറ്റിപ്പുറത്തെ ഇശൽ മാക്സി വ്യാപാരി ചേലക്കര കബീറിൻ്റെ മകൾ സിത്താര (19) ആണ് ശനിയാഴ്ച്ച രാത്രി 9.10 ഓടെ എറണാകുളം ആസ്റ്റർ മിംസിൽ ചികില്‍സയിലിരിക്കെ മരിച്ചത്.
താഴേ കോട്ടയ്ക്കലിൽ വെച്ച് ഫെബ്രുവരി മൂന്നിന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ സിതാരയുടെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
മലപ്പുറത്തെ സ്വകാര്യ നഴ്സിംങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു.
മാതാവ്: ഷറീന.
സഹോദരന്‍: മുഹമ്മദ് ഷമ്മാസ്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരം നാല് മണിക്ക് കുളക്കാട് പടിഞ്ഞാറെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.