മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന ഹാജിമാർക്ക് വേണ്ടി സേവനം ചെയ്യുന്ന ഹജ്ജ് ട്രെയിനർമാരുടെ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം അഡ്വ.പി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.ഹജ്ജ് കമ്മിറ്റിയംഗം കെ.എം.മുഹമ്മദ് ഖാസിം കോയ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ പി.എം. അബ്ദുൽ ഹമീദ് വിഷയാവതരണം നടത്തി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് ട്രെയിനിംഗ് കോഡിനേറ്റർ പി.പി.മുജീബ് റഹ്‌മാൻ, ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരായ യു.മുഹമ്മദ് റഊഫ്, കെ.പി.ജാഫർ എന്നിവർ സംസാരിച്ചു. മലപ്പുറം, പാലക്കാട് ജില്ലയിലെ ട്രെയിനർമാരാണ് സംബന്ധിച്ചത്.