വേങ്ങര: സി പി ഐ വേങ്ങര ലോക്കൽ കമ്മിറ്റി കുടുബസംഗമവും മഹിളാസംഘം മെമ്പർഷിപ്പ് വിതരണവും വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. രാജ്യത്ത് ജനാതിപത്യം സംരക്ഷിക്കുന്നതിനും വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ പുറത്താക്കുന്നതിനും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സ. തുളസീദാസ് മനോൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
മഹിളാ സംഘം ജില്ലാ കമ്മറ്റി അംഗം സ.റുബീന മുഖ്യ പ്രഭാഷണം നടത്തി. സ. സലാഹുദ്ദീൻ കൊട്ടെക്കാട്ട് അധ്യക്ഷത വഹിച്ചു.
സ. കെ പുഷ്പാംഗതൻ, സ. യു ബാലൻ, സ. സി ഫൈസൽ, സ. ആർ വി ഫാത്തിമ എന്നിവർ പ്രസംഗിച്ചു.