വേങ്ങര: ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയുടെ മുന്നോടിയായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായുള്ള നൈറ്റ് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ഹസ്സൻ കോയ നിർവഹിച്ചു.
ചടങ്ങിൽ സീനിയർ അധ്യാപകനായ അഷറഫ്, സ്റ്റാഫ് സെക്രട്ടറി അസ്മാബി ടീച്ചർ, എസ് ആർ ജി കൺവീനർ മിനി ടീച്ചർ വിജയഭേരി കൺവീനർ പ്രിയേഷ് എന്നിവർ പങ്കെടുത്തു.