ഇരിങ്ങല്ലൂർ: എസ് വൈ എസ് ചാലൊടി യൂണിറ്റ് സാന്ത്വനം ക്ലിനിക് ഉദ്ഘാടനവും ഓടക്കൽ ലൈഫ് സ്റ്റൈൽ ഹെൽത്ത് സെന്ററുമായി സഹകരിച്ച് സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ സാന്ത്വനം ക്ലിനിക്ക് ഉദ്ഘാടന കർമം നിർവഹിച്ച് സംസാരിച്ചു. എസ് വൈ എസ് വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം ബാഖവി വിഷയാവതരണവും യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണവും നടത്തി.
പറപ്പൂർ പഞ്ചായത്ത് മെമ്പർ കുഞ്ഞമ്മദ് മാഷ്റ്റർ, വാർഡ് മെമ്പർ ഐകാടൻ വേലായുധൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മർകസ് നോളജ് സിറ്റി യൂനാനി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ:ഒ കെ എം അബ്ദുറഹ്മാൻ ആരോഗ്യ ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
സംഗമത്തിന് എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി ജുനൈദ് ചെനക്കൽ സ്വാഗതവും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്മാൻ ബാഖവി പ്രാർത്ഥനയും സർക്കിൾ സെക്രട്ടറി സൽമാൻ സഅദി അധ്യക്ഷതയും എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫാളിലി നന്ദിയും നിർവഹിച്ചു.