വേങ്ങര: കച്ചേരിപ്പടി ചക്കാല സൗഹൃദ കൂട്ടായ്മ വിപുലമായി സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യമ്പ് ശ്രദ്ധേയമായി.
മാതൃകാപരമായി നടപ്പാക്കിയ രക്തദാന ക്യാമ്പ് വേങ്ങര അൽസലാമ ഹോസ്പിറ്റൽ മാനേജർ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
ബ്ലഡ് ഡോണേഴ്സ് കേരള (BDK) തിരൂരങ്ങാടി താലൂക്കിന്റെ സഹകരണത്തോടെ മൈത്ര ഹോസ്പിറ്റൽ കോഴിക്കോട് ബ്ലഡ് ബാങ്ക് രക്തം സ്വീകരിച്ചു.
മൻസൂർ ആട്ടക്കുളയൻ, ജംഷീർ കല്ലൻ, അബ്ദുൽ മജീദ് കാരാടൻ, അസ്‌ലം സി.പി, നിസാം കെ.കെ, അസ്‌കർ സി.പി, ജലീൽ കെ.കെ, ജബ്ബാർ, റഫീഖ് ചെള്ളി, സുമേഷ് കെ.സി, ചന്ദ്രൻ കെ.സി, റിയാസ് പി.എച്ച്, ഇല്യാസ് സി.പി എന്നിവർ നേതൃത്വം നൽകി.