കോട്ടൂർ സ്കൂളിൽ വായനക്കൊപ്പം ഇനി വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

വ്യായാമത്തിന് കോട്ടൂർ പൊതു ഇടം തയാർ: എം.കെ.എം സ്കൂളിൽ ഓപ്പൺ ജിംനേഷ്യം

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അറിവിൻ്റെ മികവിടത്തിൽ ഇനി വ്യായാമത്തിന് പൊതുവിടം.ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ സ്കൂളിൽ  വായനക്കൊപ്പം വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി.സ്കൂൾ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച  ഓപ്പൺ ജിംനേഷ്യം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ  ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ സ്വിമ്മിങ്ങ് പൂളും, ഓപ്പൺ ജീംനേഷ്യവും ഒരുക്കിയ  ഏക വിദ്യാലയമായി മാറാൻ എ.കെ.എമിന് സാധിച്ചു.വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു മിസ്റ്റർ ഇന്ത്യ ടി.കെ അബ്ദുറഹൂഫ് മുഖ്യാതിഥിയായി.സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉപഹാര സമർപ്പണം നടത്തി. വിദ്യാർത്ഥികളുടെ കായിക ശേഷിയും മാനസിക ഉല്ലാസവും വളര്‍ത്തുവാൻ വേണ്ടി ആറ്  ലക്ഷം രൂപ ചെലവഴിച്ചാണ് മാനേജർ സ്കൂളിൽ ജിംനേഷ്യം ഒരുക്കിയത്.ഓപ്പൺ ജിംനേഷ്യത്തിൽ ചെസ്റ്റ് കം ഷോൾഡർ പ്രസ്സ്, ലെഗ് സ്ട്രെച്ചർ,എയർ വാക്കർ,ആം വീൽ ട്രിപ്പിൾ,റോവർ സിംഗിൾ, സിംഗിൾ സ്റ്റെപ്പർ, പുഷ് ചെയർ,സ്കൈ വാക്ക്, ലെഗ് റൈസർ, ക്രോസ് ട്രെയിനർ തുടങ്ങി വിവിധയിനം വ്യായാമ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ട്രൈനർമാരായ മർജാൻ, അജ്മൽ എന്നിവർ ജീം ഉപകരണങ്ങളുടെ ഉപയോഗത്തേയും ഗുണങ്ങളേയും  പറ്റി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു.ചടങ്ങിൽ പി.ടി എ പ്രസിഡൻ്റ് പി ഇഫ്ത്തിഖാറുദ്ധീൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, എം.ടി.എ പ്രസിഡൻ് പി.വി ഷാഹിന, ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് കെ മറിയ, പി.ടി.എ അംഗങ്ങളായ എ.പി പുരുഷോത്തമൻ, ഇ സമീറുദ്ധീൻ, വി ബഷീർ, എൻ വിനീത,സ്റ്റാഫ് സെക്രട്ടറി എ  ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}