വേങ്ങര ചേറ്റിപ്പുറം ഇമാം ശാഫിഈ മസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന്

വേങ്ങര: ചേറ്റിപ്പുറം മസ്ജിദ് ഇമാം ശാഫിഈ ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന് നടക്കും. മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിസയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ  കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി  മുഖ്യ പ്രഭാഷണം നടത്തും. എളങ്കൂർ മുത്തുക്കോയ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. 

സയ്യിദ് ശിഹാബുദീൻ ബുഖാരി  കടലുണ്ടി, സയ്യിദ് അലവി ബുഖാരി കോവിലപ്പാറ, സയ്യിദ് ആബിദ് ബുഖാരി, ഊരകം അബ്ദുറഹ്മാൻ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, ജബ്ബാർ ബാഖവി ഊരകം, ഇബ്രാഹിം ബാഖവി ഊരകം, കുഞ്ഞാപ്പു ഖാസിമി, എ അലിയാർ ഹാജി, അസീസ് സഖാഫി എലമ്പ്ര, ഹനീഫ മാസ്റ്റർ ഊരകം, മൊയ്‌ദീൻ മാസ്റ്റർ, സഫ്‌വാൻ സഖാഫി  വെള്ളില, അനസ് നുസ് രി തുടങ്ങിയവർ സംബന്ധിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}