മാഗസിൻ പ്രകാശനം ചെയ്തു

പറപ്പൂർ: പറപ്പൂർ  ഐ.യു എച്ച്.എസ്.എസ് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം മാഗസിൻ (ലാസ്റ്റ് ബെൽ ) പുറത്തിറക്കി.ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ മാധ്യമ പ്രവർത്തകൻ കെ.ടി.അമാനുള്ളക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ടി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.ചീഫ് എഡിറ്റർ സി.കെ മൻസൂർ പുസ്തകം പരിചയപ്പെടുത്തി.പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, പി.ടി.എ പ്രസിഡൻറ് സി.ടി സലീം, എസ്.എം.സി ചെയർമാൻ തോപ്പിൽ ഹംസ, എം.ടി.എ പ്രസിഡൻറ് പി.സമീറ, അധ്യാപകരായ സി.കബീർ, ഇ.കെ സുബൈർ, ഇസ്ഹാഖ് കാലടി, സി.അബ്ദുൽ അസീസ്, താജ്യദ്ദീൻ കാപ്പൻ, അംനാസ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}