വേങ്ങര: പരപ്പിൽപാറ യുവജന സംഘം (PYS) ന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെ പ്രചരണാർഥം കണ്ണാട്ടിപ്പടി ടറഫിൽ വെച്ച് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
പഞ്ചായത്ത് അംഗവും ക്ലബ് രക്ഷാധികാരിയുമായ കുറുക്കൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ മുതിർന്ന അംഗവും മുൻ സെക്രട്ടറിയുമായ സകീർ നടക്കൽ എന്നിവർ പങ്കെടുത്തു.