വേങ്ങര: യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. വിവിധ ഓട്ടോറിക്ഷ തൊഴിലാളി സംഘടനാ നേതാക്കൾ പങ്കെടുത്തു. വേങ്ങര പഞ്ചായത്തതിർത്തിയിലെ ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും യോഗം ചർച്ച ചെയ്തു. അനധികൃത ഓട്ടോറിക്ഷകൾ/ വേങ്ങര പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളെ നിയന്ത്രിക്കുന്നതിന്ന് താഴെ പറയുന്ന കാര്യങ്ങൾ നടപ്പിൽവരുത്താൻ യോഗം തീരുമാനിച്ചു.
പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്ന ഓട്ടോ ഡ്രൈവർമാരുടെ യോഗത്തിലെ തീരുമാനങ്ങൾ
1. വേങ്ങര പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്കു സ്റ്റാൻ്റ് അനുവദിക്കാൻ തീരുമാനിച്ചു.
2. നിലവിൽ ഓട്ടോറിക്ഷകൾ ഉപയാഗിച്ചുവരുന്ന 5 സ്റ്റാൻ്റുകൾ നിലനിർത്തി 100 വിതം ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിംങ് പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചു.
3 . പൊതുജനങ്ങൾക്കും അധികാരികൾക്കും എളുപ്പത്തിൽ ഉപയാഗിക്കാൻ കഴിയുന്ന 'ആപ്പ്' സംവിധാനം ഏർപ്പെടുത്താൻതീരുമാനിച്ചു.
4. ആപ്പിൽ രജിസ്ട്രഷേൻ നടത്തുന്നതിനുള്ള ചുമതല അക്ഷയ കേന്ദ്രത്തെ ഏൽപ്പിച്ചു
5 . ഹാൾട്ടിംഗ് കേന്ദ്രത്തിന് / പാർക്കിംഗ് സെൻ്ററിന് 1 മുതൽ 5 വരെ നമ്പറുകൾ നൽകാൻ തീരുമാനിച്ചു.
6. ഓരോ കേന്ദ്രത്തിലും 100 എണ്ണം ഓട്ടോറിക്ഷകളെ ഉൾകൊള്ളിക്കാൻ തീരുമാനിച്ചു.
7. ഒന്നാമത്തെ കേന്ദ്രത്തിൽ പെർമിറ്റ് ആവശ്യമുള്ള ആദ്യത്തെ 100 ഓട്ടോറിക്ഷകളുടെ വിവരങ്ങൾ ലിസ്റ്റാക്കി നൽകുന്നതിന്ന് ഓട്ടോ തൊഴിലാളികളെ ചുമതലപ്പെടുത്തി.
8. VENGARA
POLICE
VNGR
----------
1 / 1 - 100
എന്ന രീതിയിൽ നമ്പർ അനുവദിക്കാൻ തീരുമാനമായി.
9. നമ്പർ സ്റ്റിക്കർ ഒന്നിന് 50/- രൂപ നിരക്കിൽ ഓട്ടോറിക്ഷക്കാരിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചു.
10. അക്ഷയ കേന്ദ്രത്തിൽ രേഖകൾ ആപ്പിൽ
അപ്പ് ലോഡ് ചെയ്യുന്നതിന്ന് 20/- രൂപ ഫീസ് നിശ്ചയിച്ചു.
11. ആപ്പ് സംബന്ധമായ സഹായങ്ങൾക്കും സഹകരണത്തിനും വേങ്ങര പോലിസ് സ്റ്റേഷനിലെ റൈറ്റർ ആയ സി.പി.ഒ. ശ്രീ. റിൻഷാദിനെ ചുമതലപ്പെടുത്തി.
12. സ്റ്റിക്കർ നൽകുന്നത് പഞ്ചായത്തിൽ നിന്നാകണമെന്ന് തിരുമാനിച്ചു ആയതിന് രജിസ്റ്റർ സൂക്ഷിക്കാനും തീരുമാനമായി.
യോഗം 5.30ന് പിരിഞ്ഞു.