കരിപ്പൂർ എംബാർകേഷൻ ആക്ഷൻ ഫോറം സമര സംഗമം പ്രൗഢമായി

കൊണ്ടോട്ടി: ഹജ്ജ് 2024 ൽ കോഴിക്കോട് എംബാർകേഷൻ പോയിൻ്റിൽ നിന്നുള്ള ഹാജിമാർക്ക് മാത്രം ഭീമമായ തുക ഈടാക്കുന്ന എയർ ഇന്ത്യയുടെ നടപടി പിൻവലിക്കുക, കോഴിക്കോട് അന്താരാഷ്ട്ര  വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം സംഘടിപ്പിക്കുന്ന സമര സംഗമം പ്രൗഢമായി. കേരള ഹജ്ജ് വെൽഫെയർ അസോസിയേഷനും കേരള ഹജ്ജ് വെൽഫെയർ ഫോറവും സംയുക്തമായി നടത്തുന്ന സമര സംഗമം നുഹ്മാൻ ജംഗ്ഷനിൽ ടി.വി. ഇബ്റാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആക്ഷൻ ഫോറം ചെയർമാൻ പി.ടി.ഇമ്പിച്ചിക്കോയ ഹാജി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി  ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ.സി. അബ്ദു റഹ്മാൻ, നഗരസഭ പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട, അരീക്കോട്   ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി. കുഞ്ഞാപ്പു. കൊണ്ടോട്ടി നഗരസഭ കൗൺസിലർ  ഷാഹിദ.എൻ, സി.പി.ഐ. മണ്ഡലം  കമ്മിറ്റിയംഗം സി.പി.നിസാർ, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഡോ.ഐ.പി.അബ്ദു സലാം,അഡ്വ.പി. മൊയ്തീൻ കുട്ടി,  കാലിക്കറ്റ് എയർപോർട്ട് അസ്വൈസറി ബോർഡ് മെമ്പർ ടി.പി.ഹാഷിർ, മലബാർ ഡവലെപ്മെൻ്റ് ഫോറം പ്രസിഡണ്ട് കെ.എം. ബഷീർ,വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി പ്രസിഡണ്ട് ശാദി മുസ്തഫ,ആക്ഷൻ ഫോറം കൺവീനർ.പി. അബ്ദു റഹ്മാൻ ഇണ്ണി,ഭാരവാഹികളായ പി.അബ്ദുൽ കരീം, മംഗലം സൻഫാരി, ആരിഫ് ഹാജി,ഹസൻ സഖാഫി തറയിട്ടാൽ, ശരീഫ് മണിയാട്ടുകുടി, ഇ.കെ.അബ്ദുൽ മജീദ്, പി.ടി.കുഞ്ഞുട്ടി, കെ.മൊയ്തീൻ കുട്ടി ഹാജി,ബെസ്റ്റ് മുസ്തഫ, മുജീബ് റഹ്മാൻ വടക്കേമണ്ണ  തുടങ്ങിയവർ സമരസംഗമത്തെ അഭിസംബോധന ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}