മദ്യ നിരോധനപ്രവർത്തനം മനുഷ്യ സമൂഹത്തിനു വേണ്ടിയുള്ള നിലവിളി - കെ.പി .എസ് പയ്യനെടം

വേങ്ങര: മദ്യനിരോധന പ്രവർത്തനം മനുഷ്യ സമൂഹത്തിന്റെ നിലനില്പിന് വേണ്ടിയുള്ള നിലവിളിയാണെന്ന് പ്രമുഖ നാടകകൃത്തും സാഹിത്യകാരനുമായ കെ. പി. എസ്. പയ്യനെടം. ഒറ്റപ്പെട്ട വ്യക്‌തികളും പ്രസ്ഥാനങ്ങളുമാണ് ചരിത്രത്തിൽ നന്മയുടെ കാവലാളായിരുന്നതെന്നും, അത്തരമൊരു ദൗത്യമാണ് മദ്യനിരോധന സമിതി നിർവഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള മദ്യനിരോധന സമിതി 46-ാം സംസ്ഥാന സമ്മേളനം സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വികലമായ മദ്യനയം, ലഹരി വിമുക്തസമൂഹമെന്ന ലക്ഷ്യത്തെ തുരങ്കം വെയ്ക്കുന്നതാണെന്ന് യോഗം കുറ്റപ്പെടുത്തി.
            
സംസ്ഥാന പ്രസിഡന്റ് പ്രൊഫ.  ടി.എം രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ , സിദ്ധിഖ് മൗലവി അയിലക്കാട് , ഏട്ടൻ ശുക പുരം , പ്രൊഫ:- ഒ ജെ .ചിന്നമ്മ , കെ.കെ മൻസൂർ കോയ തങ്ങൾ , കെ പി ഹസീന ഫസൽ , അസൈനാർ ഊരകം , പി.കെ സിദ്ധീഖ് ,കെ പി  യൂസുഫ് സഖാഫി , എം കെ സൈനുദ്ധീൻ , സയ്യിദ് അലവി അൽ ബുഖാരി , ഫാത്തിമ ടീച്ചർ , ശശി കല , മേഴ്സി ജോയ് ,ടി മുഹമ്മദ് റാഫി ,കെ ടി എ മജീദ് , എം കെ സൈനുദ്ധീൻ, അലവിക്കുട്ടി ബാഖവി ,അടാട്ട് വാസുദേവൻ , ഇ സത്യൻ ,കൃഷ്ണൻ പൊയിലിൽ, ശ്രീധരൻ മാസ്റ്റർ , ഷിനോദ് തിരൂർ, മൈമൂന എൻ ടി , ലൈല രാമനാട്ടുകര, കെ എൻ എ അമീർ ,ടെസ്സി സിബി , എം ബിന്ദു ,ജമീല സി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}