കോട്ടക്കൽ: ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ കോട്ടക്കൽ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ വൺ ലോം വൺ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റ് ഷാദുലി ഹിറ നിർവ്വഹിച്ചു. പുലിക്കോട് എ.എം.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി എ പ്രസിഡൻ്റ് മജീദ്.പി.പി അധ്യക്ഷത വഹിച്ചു. ലോക കാൻസർ ഡേ യിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് സ്വാഗതമാട് ഡിവിഷനുള്ള സംഭാവന കൈമാറലും,സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്ത കൈമാറ്റവും നടന്നു. നഗരസഭ കൗൺസിലർ ഹസീന അഹമ്മദ്,സ്കൂൾ പ്രഥമാധ്യാപിക യു.സീന,മാനേജർ ഹാരിസ്.എ, പെയിൻ ആൻ്റ് പാലിയേറ്റീവ്
എക്സിക്യുട്ടീവ് അംഗം ജാബിർ,സ്റ്റാഫ് കൗൺസിലർ ജസ്‌ല, എം.ടി.എ പ്രസിഡണ്ട് ആതിര.സി , ജെ.സി.ഐ സോൺ സെക്രട്ടറി ശഫീഖ് വടക്കൻ, റഹ്മത്ത് ശഫീഖ്, ഇഹ്സാൻ, ബാദിസമാൻ,അജീഷ്, ഷംസീർ, ഉവൈസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, മാസ്സ് മ്യൂസിക് ബാൻഡിൻ്റെ ഗാനമേളയും അരങ്ങേറി.