വേങ്ങര: ഫെബ്രുവരി 29 നടക്കുന്ന പരപ്പിൽപാറ യുവജന സംഘത്തിന്റെ വാർഷികാഘോഷ പ്രചരണ പോസ്റ്റർ പ്രകാശനം വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് നിർവ്വഹിച്ചു.
വാലിയോറ ഈസ്റ്റ് എ.എം യു.പി. സ്കൂൾ പി.ടി.എ പ്രസിഡൻ്റും ക്ലബ്ബ് രക്ഷാധികാരിയുമായ ഗംഗാധരൻ കെ മുഖ്യ അതിഥിയായി പങ്കെടുത്തു. ക്ലബ് രക്ഷാധികാരികളായ ഹാരിസ് മാളിയേക്കൽ സജീർ ചെള്ളി,
ക്ലബ്ബ് മുൻ ഭാരവാഹികളായ സക്കീർ നടക്കൽ, അബ്ദുള്ള കുട്ടി, സുബൈർ. എം മുതിർന്ന മെമ്പർമാരായ റഫീഖ്. കെ.ടി, ഇസ്മായിൽ. കെ, മുഹമ്മദലി, മുസ്തഫ. ഇ,രാജേഷ്. വി, അൻവർ വി. എം, അഷ്‌റഫ് എൻ.കെ, ഷാഫി ഇ. ശിഹാബ് പി.എം ഉസ്മാൻ. ഇ,എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കെ,ശിഹാബ്. സി, മുഹ്യദ്ധീൻ . കെ, ജംഷീർ. ഇ. കെ, ഹൈദർ മാളിയേക്കൽ, എന്നിവർ നേതൃത്വം നൽകി.