എ എം എൽ പി എസ് വേങ്ങര കുറ്റൂർ നൂറാംവാർഷികം ആഘോഷം സമാപിച്ചു

വേങ്ങര (കുറ്റൂർ): എ എം എൽ പി എസ് വേങ്ങര കുറ്റൂർ നൂറാം വാർഷികം ശതാരവം 2024  സമാപിച്ചു. പരിപാടിക്ക് സ്വാഗതസംഘം ചെയർമാൻ കെ അസ്സൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പ്രശോഭ് പി എൻ സ്കൂളിൻ്റെ ഒരു വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

നൂറാം വാർഷികഉദ്ഘാടന കർമ്മം പ്രതിപക്ഷ ഉപനേതാവും, വേങ്ങര നിയോജക മണ്ഡലം എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.

നൂറാം വാർഷിക ഉപഹാരമായ  സ്നേഹ ഭവനത്തിൻ്റെ താക്കോൽദാനം അധ്യക്ഷ കൂടിയായ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ നിർവ്വഹിച്ചു.

നൂറാം വാർഷിക ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപ നേതാവിന് ആഘോഷ കമ്മിറ്റി വൈസ്  ചെയർമാൻ പി എച്ച് ഫൈസൽ  ഉപഹാരം സമർപ്പിച്ചു.
എൻ്റോവ്മെൻ്റ് വിതരണം വേങ്ങര എ.ഇ.ഒ പ്രമോദ് ടി നിർവ്വഹിച്ചു. എൽ എസ് എസ്  ജേതാക്കൾക്കുള്ള മെമന്റോ വേങ്ങര ബി  പി സി നൗഷാദ് നിർവ്വഹിച്ചു.
 
നൂറാം വാർഷികത്തിന് സുവനീർ പ്രകാശന കർമ്മവും  എംഎൽഎ നിർവഹിച്ചു.

പെയിൻ ആന്റ് പാലിയേറ്റീവ് ഫണ്ട് കൈമാറൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുഞ്ഞിമുഹമ്മദ് ടി കെ  നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ച് വാർഡ് മെമ്പർമാരായ റുബീന അബ്ബാസ്, അബ്ദുൽ കരീം സ്കൂളിന്റെ മാനേജർ അബൂബക്കർ പാക്കട, മാധവിക്കുട്ടി ടീച്ചർ, എൻ ടി അബ്ദുൽ നാസർ, പി ടി എ പ്രസിഡൻ്റ് സുഭാഷ് യു പി , ശരീഫ് കുറ്റൂർ, പി എച്ച് ഫൈസൽ, ഇബ്രാഹിംകുട്ടി മാസ്റ്റർ, കുഞ്ഞാലി മാസ്റ്റർ, ഫസൽ കെ പി , സി എം കൃഷ്ണൻകുട്ടി, പ്രഭാകരൻ സി എം , ഇബ്രാഹിംകുട്ടി ഇ കെ ,  എം ടി എ പ്രസിഡൻറ്  സുഭിഷ , ഖദീജ ടീച്ചർ, പ്രീത ടീച്ചർ എന്നിവർ സംസാരിച്ചു.

സർവ്വീസിൽ നിന്നും വിരമിക്കുന്ന സുഹറാബി പി മറുമൊഴിയേകി.പ്രോഗ്രാം കൺവീനർ നൗഫൽ പി പരിപാടിക്ക് നന്ദി അർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}