പാക്കടപ്പുറായ: പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ എൽപി ഫെസ്റ്റും മികവുത്സവവും സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി എൽ പി സ്കൂളുകളിലെ കുട്ടികൾക്ക് വേണ്ടി വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.
ഷൂട്ടൗട്ട് മത്സരം, ക്വിസ് മത്സരം, ചിത്രരചന മത്സരം, മൺപാത്ര നിർമ്മാണം, ഫുഡ് ഫെസ്റ്റ്, ചരിത്ര പ്രദർശനം, അറബിക് എക്സ്പോ, Funny stage എന്നിവ സംഘടിപ്പിച്ചു.
ചടങ്ങിൽ സ്കൂൾ ബാൻഡ് സെറ്റ് ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ നിർവഹിച്ചു. ഷൂട്ടൗട്ട് മത്സര ഉദ്ഘാടനം സ്കൂൾ എച്ച് എം എ.പി ഷീജിത്ത്, ചരിത്ര പ്രദർശന ഉദ്ഘാടനം സ്കൂൾ മാനേജർ കെ. മുഹമ്മദ് ശരീഫ്, ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് പി പി അബ്ദുൽ നാസർ എന്നിവർ നിർവഹിച്ചു. എൽപി സ്കൂളിൽ നിന്ന് വന്ന കുട്ടികൾക്കായി വിവിധയിനം കലാപരിപാടികളും മികവിൻ്റെ പ്രദർശനവും നടന്നു.
ക്വിസ് മത്സരം ,ചിത്രരചന മത്സരം എന്നിവയിൽ എ എം എൽ പി. എസ് വേങ്ങര കുറ്റൂർ, എസ് യു എൽ പി എസ് കുറ്റൂർ, ജി.എൽ പി എസ് കണ്ണമംഗലം എന്നീ സ്കൂളുകളിലെ കുട്ടികൾ വിജയികളായി. ഈ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. പ്രോഗ്രാം കൺവീനർ ഇർഷാന കെ, സ്റ്റാഫ് സെക്രട്ടറി പ്രദീപൻ കെ, പി ടി എ വൈസ് പ്രസിഡൻ്റ് അജ്മൽ ബാബു, എസ് ആർ ജി കൺവീനർ സലീന ഇ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.