വേങ്ങര: പറപ്പൂര് പുഴച്ചാല്‍ എ എല്‍ പി സ്‌കൂൾ ആര്‍ജിതം പഠനോത്സവം നടത്തി. വിദ്യാര്‍ഥികളുടെ പഠന മികവ് പ്രദര്‍ശനം, കുട്ടി ചന്ത, വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള സ്വീകരണം തുടങ്ങിയവയും നടന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രമോദ് പി ടി എ പ്രസിഡന്റ് ടി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
എസ് എസ് കെ വേങ്ങര ബി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ കെ എം നൗഷാദ് മുഖ്യ പ്രസംഗം നടത്തി. പ്രധാന അധ്യാപകന്‍ ടി വി ചന്ദ്രശേഖരന്‍, വിനീദ് വി കെ, അനുപമ എസ്, ബുഷ്റ എന്‍, രബീഷ് സി എന്നിവർ പ്രസംഗിച്ചു.